എരുമപ്പെട്ടി സബ് രജിസ്ട്രാഫീസിനു മുന്നില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. എരുമപ്പെട്ടി ഐ.ടി.സി റോഡ് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ഇന്ന് രാവിലെ 10.30 യോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയുടെ മുന്നിലേക്ക് വന്ന സ്‌കൂട്ടറിനെ കണ്ട് ബ്രെയ്ക്ക് പിടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഉടന്‍ തന്നെ പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓട്ടോറിക്ഷ ഉയര്‍ത്തി പൂര്‍വ്വസ്ഥിതിയിലാക്കി.അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുട്ടി എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.