തലക്കോട്ടുകര സാന്ത്വനം സിറ്റിയില്‍ നടന്ന പരിപാടിയില്‍ കേരള മുസ്ലിംജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ സംയുക്ത ഖാസിയുമായ ബദറു സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി. അജ്മീര്‍ മൗലിദിന് സുഫ്യാന്‍ അമാനി നീലേശ്വരം, അബ്ദുല്‍ ക്യാഡര്‍ ഹാജി കിണാശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. വെന്മേനാട് മുഹമ്മദ് ഖൈസും സംഘവും അജ്മീര്‍ ഖവാലി അവതരിപ്പിച്ചു. സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ സഖാഫി തിരുവത്ര, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ താഴപ്ര മൂഹിയദ്ധീന്‍ കുട്ടി മുസ്ലിയാര്‍, ഐ മുഹമ്മദ് കുട്ടി സുഹ്‌രി, സയ്യിദ് സി പി എ തങ്ങള്‍ കരുവന്തിരുത്തി , മുഹമ്മദുണ്ണി ഹാജി ചൊവ്വല്ലൂര്‍പടി, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, സയ്യിദ് തഖ് യുദ്ധീന്‍ തങ്ങള്‍ . എസ് എം കെ മഹ്‌മൂദി കെ കെ ജമാലുദ്ദീന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.