കെ.എസ്.കെ.ടി.യു. വേലൂര്‍ വെള്ളാറ്റഞ്ഞൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബിയ്ക്ക് നിവേദനം നല്‍കി. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ താമസയിടങ്ങള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നേരില്‍ കണ്ട് മനസ്സിലാക്കിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കെ.എസ്.കെ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം പി.മോഹന്‍ദാസാണ് നിവേദനം സമര്‍പ്പിച്ചത്. കെ.എന്‍.രാധാകൃഷ്ണന്‍, മഞ്ജുനാഥന്‍, ആരിഫ സാബിര്‍ എന്നിവര്‍ സംസാരിച്ചു.