നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ പുതിയതായി പണിത ഭജന മണ്ഡപത്തിന്റെ സമര്‍പ്പണം നടന്നു

എരുമപ്പെട്ടി നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ പുതിയതായി പണിത ഭജന മണ്ഡപത്തിന്റെ സമര്‍പ്പണം നടന്നു. കോട്ടക്കല്‍ ആര്യ വൈദ്യശാലയാണ് ഭജനമണ്ഡപം ക്ഷേത്രത്തിന് പണിതുനല്‍കിയത്. അഷ്ടവൈദ്യ പാരമ്പര്യത്തിലെ വൈദ്യ ശ്രേഷ്ടരെല്ലാം നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ ഭജനയിരുന്നാണ് വൈദ്യവൃത്തിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. കോട്ടക്കല്‍ ആര്യ വൈദ്യശാല സ്ഥാപകന്‍ പി.എസ്.വാര്യര്‍ മുതല്‍ ഇപ്പോഴത്തെ മാനേജിങ്ങ് ട്രസ്റ്റി പി.എം.വാര്യര്‍വരെ എല്ലാവരും ധന്വന്തരിമൂര്‍ത്തിയ്ക്ക് മുന്നില്‍ ഭജനമിരുന്നാണ് വൈദ്യം തുടങ്ങിയത്. ഈ പാരമ്പര്യം ഉള്‍കൊണ്ടാണ് കോട്ടക്കല്‍ ആര്യ വൈദ്യശാല ഭജനമണ്ഡപം പണിതുനല്‍കുവാന്‍ തീരുമാനിച്ചത്.

ADVERTISEMENT