ഉത്സവം കഴിഞ്ഞു തിരിച്ചുവരുന്നതിനിടെ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു

വെട്ടേറ്റ സിബീഷ്

ഉത്സവം കഴിഞ്ഞു തിരിച്ചുവരുന്നതിനിടെ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. വാലിപ്പറമ്പില്‍ 43 വയസുള്ള സിബീഷിനാണ് വെട്ടേറ്റത്. ഇയാളുടെ സഹോദരന്‍ വാലിപ്പറമ്പില്‍ സിജീഷ് (56). അയല്‍വാസിയും ബന്ധുവുമായ വടക്കേതറയില്‍ മണികണ്ഠന്‍ (51) എന്നിവരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ചയാണ് സംഭവം. പുറങ്ങില്‍ ഉത്സവത്തില്‍ കാളകളിക്കിടെ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് മണികണ്ഠന്റെ വീട്ടില്‍ എത്തിയ മണികണ്ഠനും സിജീഷും സംഘം ചേര്‍ന്ന് സിബീഷിനെ അക്രമിച്ചു. ഇതിനിടെ മണികണ്ഠന്‍ വെട്ടുകത്തി ഉപയോഗിച്ച് സിബീഷിനെ വെട്ടുകയായിരുന്നു. തലക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സിബീഷ് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സ പ്രതികളെ സംഭവ സ്ഥലത് നിന്നു തന്നെ പോലീസ് പിടികൂടി. കോടതി റിമാന്റ് ചെയ്തു.

ADVERTISEMENT