സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച എല്‍ഇഡി ബള്‍ബുകള്‍ പഞ്ചായത്തിന് കൈമാറി

മന്നലാംകുന്ന് ജി.എഫ്.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച എല്‍ഇഡി ബള്‍ബുകള്‍ പുന്നയൂര്‍ പഞ്ചായത്തിന് കൈമാറി. പ്രധാനധ്യാപിക സുനിത മേപ്പുറത്ത്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ വിജയന്‍, പഞ്ചായത്ത് മെമ്പര്‍ സെലീന നാസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ ശില്പശാലയില്‍ നിര്‍മ്മിച്ചതാണ് ബള്‍ബുകള്‍.

 

ADVERTISEMENT