സത്യസന്ധതയില്‍ പൊന്നിന്‍ മാതൃക തീര്‍ത്ത് വടക്കേക്കാട് ഹരിത കര്‍മ്മ സേന. അജൈവമാലിന്യ ശേഖരത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണമോതിരം ഉടമസ്ഥര്‍ക്ക് കൈമാറിയാണ് നേരിന്റെ മാതൃക തീര്‍ത്തത്. 15-ാം വാര്‍ഡില്‍ മംഗലത്തില്‍ അബ്ദുറഹ്‌മാന്‍, ഫാത്തിമ്മ ദമ്പതികളുടെ വീട്ടില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിലാണ് 3 ഗ്രാം തൂക്കമുള്ള മോതിരം കണ്ടെത്തിയത്. ഹരിത കര്‍മ്മ സേനാംഗങ്ങളായ അംഗങ്ങളായ ശുഭയും രാധികയും അപ്പോള്‍ തന്നെ വീട്ടുടമസ്ഥക്ക് മോതിരം കൈമാറി. സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ട വീട്ടുകാര്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാല്‍ ഹരിതകര്‍മ്മ സേന മുഖാന്തിരം മോതിരം തിരികെ കിട്ടിയതോടെ വീട്ടുകാര്‍ക്കത് ആഹ്ലാദമായി.