എരുമപ്പെട്ടി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു

 

സി.പി.ഐ.എം തൃശൂര്‍ ജില്ലാ മ്മേളനത്തിന്റെ ഭാഗമായി എരുമപ്പെട്ടി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. കരിയന്നൂര്‍ സെന്ററില്‍ നടന്ന മേഖലാതല ഉദ്ഘാടനം സി.പി.ഐ.എം ഏരിയ കമ്മറ്റിയംഗം കെ.എം.അഷറഫ് പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു. ലോക്കല്‍ കമ്മറ്റിയംഗം കുഞ്ഞുമോന്‍ കരിയന്നൂര്‍ അധ്യക്ഷനായി. ടി.ആര്‍.ഉദയന്‍, കെ.കെ.യോഗേഷ്, എം.കെ. മണികണ്ഠന്‍ ,എം.വി.വിനീത്, സിന്ധു കൃഷ്ണന്‍, ജാനകി ദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ADVERTISEMENT