24.6 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty മുല്ലക്കല്‍ ഭരണി വേലയ്ക്ക് കൊടിയേറി

മുല്ലക്കല്‍ ഭരണി വേലയ്ക്ക് കൊടിയേറി

നെല്ലുവായ് മുല്ലക്കല്‍ ഭരണി വേലയ്ക്ക് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി പ്രശാന്ത് തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന പൂജകള്‍ക്കു ശേഷം നെല്ലുവായ്, മുരിങ്ങത്തേരി ദേശ കമ്മറ്റികളും ആഘോഷ കമ്മറ്റികളും തട്ടക നിവാസികളും ചേര്‍ന്ന് കൊടിയേറ്റം നടത്തി.വേലയോടനുബന്ധിച്ചുള്ള പറപുറപ്പാട് ആരംഭിച്ചു. ആറങ്ങോട്ടുക്കര ശിവന്‍, പെരുമ്പളം ശരത്, പാറമേക്കാവ് ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ത്രിപ്പിള്‍ തായമ്പകയും നടന്നു. ചടങ്ങുകള്‍ക്ക് ദേവസ്വം ഓഫീസര്‍ പി.കെ.ഹരികൃഷ്ണന്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 4 നാണ് മുല്ലയ്ക്കല്‍ ഭരണി വേല ആഘോഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!