28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu എന്‍.വി. ബാവ അനുസ്മരണ സമ്മേളനം നടത്തി

എന്‍.വി. ബാവ അനുസ്മരണ സമ്മേളനം നടത്തി

50

നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു എന്‍.വി.ബാവ എന്ന് കെ.പി.സി സി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം അഭിപ്രായപ്പെട്ടു. ചാലിശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും പൊതു പ്രവര്‍ത്തകനുമായിരുന്ന എന്‍.വി.ബാവയുടെ എട്ടാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബല്‍റാം. എന്‍.വി.ബാവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കൂറ്റനാട് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. തൃത്താല നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.കെ. സുനില്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തൃത്താല ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.വിനോദ്, കപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.എം.ഷെഫീഖ്, സെക്രട്ടറിമാരായ ഹുസൈന്‍ പുളിയഞ്ഞാലില്‍, ഹാഷിം അച്ചാരത്ത്,അസീസ് ആമക്കാവ്,ചാലിശ്ശേരി മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മര്‍ മൗലവി, ട്രസ്റ്റ് കണ്‍വീനര്‍ അബ്ബാസ് കൂറ്റനാട് സ്വാഗതവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വി.ആര്‍.പ്രകാശ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!