25 C
Kunnamkulam
Sunday, August 9, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ പഞ്ചായത്തിലെ വികസന സെമിനാര്‍ നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ വികസന സെമിനാര്‍ നടത്തി

51

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ വികസന സെമിനാര്‍ പ്രസിഡന്റ് ഇ.എസ്. രേഷ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബബിത ഫിലോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍.കെ.ഹരിദാസന്‍, ടി.എസ്.മണികണ്ഠന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷീജ സുഗതന്‍, മിന്റോ റെനി, ബിന്ദു മനോഹരന്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ അസ്സിസ്റ്റ് എഞ്ചിനീയര്‍ ഒഴിവ് നികത്തണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 2023- 2024 കാലഘട്ടത്തില്‍ ഒരു കോടി 89 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഈ വര്‍ഷം പൊതുമരാമത്ത് പ്രവര്‍ത്തിയുടെ ത്തു ശതമാനം പോലും നടന്നിട്ടില്ലെന്ന് ആരോപിച്ച കോണ്‍ഗ്രസ്സ് അംഗങ്ങളായ എം.എസ്. മണികണ്ഠന്‍, എം.എ. അബ്ദുള്‍ റഷീദ്, പ്രമീള രാജന്‍ എന്നിവര്‍ പഴഞ്ഞി പട്ടിത്തടം റോഡ്, കാട്ടകാമ്പല്‍ സ്രായില്‍ റോഡ് എന്നിവ ഉടന്‍ റീടാറിങ് നടത്തി സഞ്ചാരയോഗ്യ മാക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!