ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ സമ്മാനിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1984 എസ്.എസ്.എല്‍.സി ബാച്ചാണ് മാതൃ വിദ്യാലയമായ എരുമപ്പെട്ടി ഗവ. എല്‍.പി.സ്‌കൂളിലേക്ക് നാല് ഫാനുകളും രണ്ട് വാഷ് ബെയ്‌സനും നല്‍കിയത്. ഓര്‍മ്മചെപ്പ് എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആദ്യമായി പഠനം നടത്തിയ എല്‍.പി.സ്‌കൂളിനും സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എന്‍.പി.അജയന്‍, പ്രധാന അധ്യാപിക കെ.എ.സുജിനി, എസ്.എം.സി ചെയര്‍മാന്‍ പി.ടി.ശുശാന്ത്, വിദ്യാര്‍ത്ഥി പ്രതിനിധി ടി.എ.ശിവനന്ദ എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ ഡൊമിനിക്ക് താണിക്കല്‍, കെ.എം.ശശിധരന്‍, ടി.ജി. ജ്യോതിലാല്‍, എ.കെ.ബിന്ദു, ടി.എസ്.ഹേമലത, എം.ജയന്തി, പി.വി.റസിയ, പി.കെ ഫാത്തിമ്മ എന്നിവര്‍ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി കെ.എ.ജോയ്‌സി, സീനിയര്‍ അധ്യാപിക സീന തോമാസ്, എസ്.എം.സി അംഗം കെ.കെ.അസീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Erumapetty ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തിലേക്ക് ഉപകരണങ്ങള്‍ സമ്മാനിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍