ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

oplus_4128

ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നായരങ്ങാടി വൈലത്തൂര്‍ പതേരി കോളനിയില്‍ താമസിക്കുന്ന കാട്ടിശ്ശേരി വീട്ടില്‍ 54 വയസ്സുള്ള സുരേഷാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേഷ്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മുറിയില്‍ കയറിയ സുരേഷിനെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കനക ഭാര്യയും സുബീഷ് ലാല്‍, സുഷിത് ലാല്‍, സുകന്യ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT