കേന്ദ്ര ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ച് കുടുംബസംഗമം ശനിയാഴ്ച നടക്കും

കേന്ദ്ര ഗവണ്‍മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ച് കുടുംബസംഗമം ശനിയാഴ്ച ലിവടവറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെയാണ് സംഗമം. ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റും, നഗരസഭ കൗണ്‍സിലറുമായ ലബീബ് ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് പി.സി.ജോര്‍ജ്ജ് അധ്യക്ഷനാകും. കുന്നംകുളം എ.സി.പി.-സി.ആര്‍.സന്തോഷ്, കവിയും, എഴുത്തുകാരനുമായ ഡോ.രാവുണ്ണി, പള്‍മനോളജിസ്റ്റ് – ഡോ. ഇജാസ് ഇബ്രാഹിം എന്നിവര്‍ മുഖ്യാതിഥികളാകും.അസോസിയേഷന്‍ സെക്രട്ടറി പി.എ.ഭാസ്‌കരന്‍, പ്രസിഡന്റ് പി.സി.ജോര്‍ജ്ജ്, ട്രഷറര്‍ ഒ.ഐ.വിന്‍സെന്റ്, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT