എരുമപ്പെട്ടിയില്‍ കാട്ട്പന്നികള്‍ വാഴകൃഷി നശിപ്പിച്ചു. കിഴക്കെ അങ്ങാടിയില്‍ കുന്നത്തേരി പാടശേഖരത്തിന് സമീപമുള്ള കെ.എ.ഫരീദലിയുടെ തോട്ടത്തിലെ ചെങ്ങാലിക്കോടന്‍ നേന്ത്രവാഴകളാണ് പന്നികള്‍ കൂട്ടത്തോടെയെത്തി നശിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ പല തോട്ടങ്ങളിലും പന്നികളിറങ്ങി വാഴകളും പച്ചക്കറികളും നശിപ്പിച്ചിരുന്നു. പന്നികള്‍ നെല്‍കൃഷി നശിപ്പിക്കുന്നതും പതിവാണ്.