ബഷീര്‍ കൃതിയായ പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമായി. ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി അഗതിയൂര്‍ ഡി.ബി.എം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് ദൃശ്യാവിഷ്‌കാരം നടത്തിയത്. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമീദ് കൃഷ്ണയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിമില്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് നിസാം, ഫാത്തിമ നിദ, എം ആര്‍ ആദ്യകൃഷ്ണ, ടി എസ് ശ്രീനന്ദ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അധ്യാപകരായ ഗ്രിഗര്‍ ചുങ്കത്ത്, സി.പി ആലീസ് എന്നിവരാണ് ഷോര്‍ട്ട് ഫിലിമിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
Home Bureaus Perumpilavu പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമായി



