പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2023-2024 ന്റെ ഭാഗമായി മത്സ്യ തൊഴിലാളികള്‍ക്ക് പിവിസി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. ഗുണഭോാക്തൃ വിഹിതമടക്കം നാല്‍പതിനായിരം രൂപ ചിലവില്‍ 10 പേര്‍ക്കാണ് വാട്ടര്‍ ടാങ്ക് നല്‍കിയത്. പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.സ് അലി അധ്യക്ഷത വഹിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥന്‍ ടോണി ജോസഫ്, പഞ്ചായത്ത് മെമ്പര്‍ ബുഷ്റ നൗഷാദ് എന്നിവര്‍ പങ്കെടുത്തു.