28.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Perumpilavu ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോത്സവം ചൊവ്വാഴ്ച ആഘോഷിക്കും

ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോത്സവം ചൊവ്വാഴ്ച ആഘോഷിക്കും

55

ചാലിശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോല്‍സവം മാര്‍ച്ച് 4 ചൊവ്വാഴച ആഘോഷിക്കും. രാവിലെ നാലിന് നടതുറക്കലിനുശേഷം വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി മംഗലത്ത് നാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പ് നടക്കും ശങ്കരപാട്ടില്‍ പരമേശ്വരന്‍ നായര്‍ തുടര്‍ന്ന് പന്ത്രണ്ടിലധികം ദേശ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തും. രാത്രിയില്‍ ദീപരാധന, ചുറ്റുവിളക്ക് ,കൊമ്പ് പറ്റ് ,കുഴല്‍പറ്റ് ,തായമ്പക എന്നിവ നടക്കും. പുലര്‍ച്ചെ 3 മണിക്ക് താലത്തോടുകൂടി ദേവസ്വം പൂരം എഴുന്നെള്ളിപ്പ് നടക്കും. ചൊവ്വാഴ്ച രാത്രി എട്ടിന് ഗാനമേളയും ഉണ്ടാകും. പൂരാഘോഷത്തിന് കുളത്താണി ദേവസ്വം പ്രസിഡന്റ് കെ ശങ്കരന്‍നായര്‍, സെക്രട്ടറി കെ രവീന്ദ്രന്‍, ട്രഷറര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!