വേലൂര്‍ തയ്യൂരിലെ മയിലാടിക്കുന്നില്‍ നടത്തിയിരുന്ന മണ്ണെടുപ്പ് പഞ്ചായത്ത് മെമ്പര്‍ പി.എന്‍.അനില്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ തടഞ്ഞു

 

വേലൂര്‍ തയ്യൂരിലെ മയിലാടിക്കുന്നില്‍ നടത്തിയിരുന്ന മണ്ണെടുപ്പ് പഞ്ചായത്ത് മെമ്പര്‍ പി.എന്‍.അനില്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ തടഞ്ഞു.വേലൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് മയിലാടിക്കുന്ന് സ്ഥിതി ചെയ്യുന്നത്.ഇതിനോട് ചേര്‍ന്നാണ് 40 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കുന്നത്ത്പുരയ്ക്കല്‍ നഗര്‍.കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് മണ്ണൊലിപ്പ് തടയുന്നതിനായി 45 ലക്ഷം രൂപ ചിലഴിച്ച് സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിച്ചിരുന്നു.എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാതെയാണ് പഞ്ചായത്ത് എ.ഇ സ്വകാര്യ വ്യക്തിക്ക് മണ്ണെടുപ്പ് നടത്താന്‍ അനുമതി നല്‍കിയതെന്നും പ്രദേശവാസികളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന മണ്ണെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്നും വാര്‍ഡ് മെമ്പര്‍ പി.എന്‍.അനില്‍ മാസ്റ്റര്‍ പറഞ്ഞു. സ്ഥലം പരിശോധിക്കാതെയാണ് സീനിയര്‍ ജിയോളജിസ്റ്റ് മണ്ണെടുപ്പിന് അനുമതി നല്‍കിയത്. മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു

ADVERTISEMENT