ടൈഫോയ്ഡ് മരണം റിപ്പോര്‍ട്ട് ചെയ്ത വടക്കേക്കാട് പഞ്ചായത്ത് കൊച്ചന്നൂരില്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കൊച്ചന്നൂരില്‍ ഒരു മാസം മുമ്പാണ് 14കാരന് പനിയെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് മരണം ടൈഫോയ്ഡ് മൂലമെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഇതിനെ തുടര്‍ന്ന് വടക്കേകാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കിണറുകളുടെ സൂപ്പര്‍ ക്ലോറിനേഷന്, ജലപരിശോധന, രോഗ ലക്ഷണങ്ങളുള്ളവരുടെ രക്ത പരിശോധന എന്നിവ ഇനിതം പൂര്‍ത്തീകരിച്ചു. സമാന ലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനായി നിരന്തരമായുള്ള പരിശോധനകളും നടന്ന് വരുന്നുണ്ട്.