മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷന്‍ മെമ്പറുടെ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച വെളിയങ്കോട് ഗവണ്‍മെന്റ് സ്‌കൂള്‍ ചുറ്റുമതില്‍ ഉദ്ഘാടനം ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ നിര്‍വഹിച്ചു. മാറഞ്ചേരി ഡിവിഷനിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അപകടകരമായ അവസ്ഥയില്‍ ആണ് ചുറ്റുമതില്‍ ഉണ്ടായിരുന്നത്. മാത്രവുമല്ല പല ഭാഗങ്ങളിലും മതില്‍ ഉണ്ടായിരുന്നില്ല. ഇത് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയാണ് പുതിയ ചുറ്റുമതില്‍ നിര്‍മിച്ചത്. ചടങ്ങില്‍ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സൈദ് പുഴക്കര, വാര്‍ഡ് മെമ്പര്‍ പ്രിയ, പി ടി എ വൈസ് പ്രസിഡണ്ട് പ്രബിത പുല്ലൂണിയില്‍, പ്രിന്‍സിപ്പല്‍ നൂറു മുഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പിടിഎ പ്രസിഡന്റ് ഗിരിവാസന്‍ സ്വാഗതവും എച്ച് എം രാധിക ടീച്ചര്‍ നന്ദിയും പറഞ്ഞു.