28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Erumapetty നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ വിജയി വി.ടി.മനശ്രീയെ ആദരിച്ചു

നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ വിജയി വി.ടി.മനശ്രീയെ ആദരിച്ചു

63

നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയില്‍ വിജയിക്കുകയും എസ്.എസ്.ബി കോണ്‍ഫറന്‍സിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്ത തമിഴ്‌നാട് സ്വദേശി വി.ടി.മനശ്രീയെ എരുമപ്പെട്ടി റീച്ച് ഫോര്‍ ദ സ്റ്റാര്‍സ് ആദരിച്ചു. എരുമപ്പെട്ടി ഫൊറോന അസിസ്റ്റന്റ് വികാരി ഫാദര്‍ ജീസ് അക്കരപറ്റേക്കല്‍ ഉപഹാര സമര്‍പ്പണം നടത്തി. റീച്ച് ഫോര്‍ ദ സ്റ്റാര്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ റിട്ട.മേജര്‍ കെ.പി. ജോസഫ് അധ്യക്ഷനായി. എരുമപ്പെട്ടി ആക്ട്‌സിനുള്ള ധന സഹായം ആക്ട്‌സ് ട്രഷറര്‍ കെ.എ.ഫരീദലി ഏറ്റ് വാങ്ങി. റീച്ച് ഫോര്‍ ദ സ്റ്റാര്‍സ് അംഗങ്ങളായ അമീന മേഹറിന്‍, ഏയ്ഞ്ചല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!