31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Velur മുണ്ടത്തിക്കോട് എന്‍ എസ് എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പകര്‍ച്ച വ്യാധിക്കെതിരെ ബോധവല്‍ക്കരണം നടത്തി

മുണ്ടത്തിക്കോട് എന്‍ എസ് എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പകര്‍ച്ച വ്യാധിക്കെതിരെ ബോധവല്‍ക്കരണം നടത്തി

52

മുണ്ടത്തിക്കോട് എന്‍ എസ് എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കമ്യുണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധിക്കെതിരെ ബോധവല്‍ക്കരണം നടത്തി. ക്ലാസുകള്‍ക്ക് ഡോക്ടര്‍ പി എസ് ജയശങ്കര്‍, ഡോക്ടര്‍ സാരംഗ്, ഡോക്ടര്‍ സ്‌നേഹ, ഡോക്ടര്‍ ശ്യാം കൃഷ്ണ എന്നിവര്‍ ക്ലാസ്സ് നയിച്ചു. മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ലയന്‍സ് ക്ലബ് സ്‌കൂളിലേക്ക് മെഡിക്കല്‍ കിറ്റ് നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി പി ശ്രെയസ് ഉദ്ഘാടനം ചെയ്തു. ലയന്‍സ് പ്രസിഡന്റ് ലയണ്‍ എ സുരേന്ദ്രന്‍, സെക്രട്ടറി ലയണ്‍ രാജശ്രീ സുഗുണന്‍, ട്രഷറര്‍ ലയണ്‍ പി സി സന്തോഷ്, എന്‍ എസ് എസ് ജില്ലാ കോഡിനേറ്റര്‍ എം വി പ്രദീഷ്, പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ രോഹിണി, രശ്മി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

ADVERTISEMENT
error: Content is protected !!