24.6 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ ഓര്‍മപെരുന്നാള്‍ ആചരിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ ഓര്‍മപെരുന്നാള്‍ ആചരിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ സഭാ തേജസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപോലീത്തായുടെ 115-ാം ഓര്‍മ്മ പെരുന്നാളും പരിശുദ്ധ മോറാന്‍ മാര്‍ ബാസേലിയോസ് മാര്‍ തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 3-ാം ഓര്‍മ്മ പെരുന്നാളും ആചരിച്ചു. ശനിയാഴ്ച വൈകീട്ട് 6.30 ന് സന്ധ്യാ നമസ്‌കാരവും പ്രദക്ഷിണവും ആശീര്‍വാദവും നേര്‍ച്ച വിളമ്പലും ഉണ്ടായി. ഞായറാഴ്ച കത്തീഡ്രലില്‍ മട്ടാഞ്ചേരി കൂനന്‍ കുരിശ് സ്മാരക തീര്‍ത്ഥാടന ദേവാലയത്തിന്റെ വികാരി ബെന്യാമിന്‍ റമ്പാന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും പ്രദക്ഷിണവും ആശീര്‍വ്വാദവും നേര്‍ച്ച വിളമ്പും ഉണ്ടായി. വികാരി ഫാ. വി.എം.ശാമുവേല്‍, സഹ വികാരി ഫാ. ജോസഫ് ജോര്‍ജ്ജ് എന്നിവര്‍ സഹകാര്‍മ്മീകരായി. ക്രമീകരണങ്ങള്‍ക്ക് കൈസ്ഥാനി ഡിക്‌സന്‍ ചെറിയാന്‍, സെക്രട്ടറി കുഞ്ഞുമോന്‍ ജെയ്ക്കബ്, പള്ളി മാനേജിങ്ങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!