25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ബാവാ തിരുമേനിയുടെ മൂന്നാം ശ്രാദ്ധപെരുന്നാള്‍ ആചരിച്ചു

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ബാവാ തിരുമേനിയുടെ മൂന്നാം ശ്രാദ്ധപെരുന്നാള്‍ ആചരിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാലം ചെയ്ത മഹിതാചാര്യന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ബാവാ തിരുമേനിയുടെ മൂന്നാം ശ്രാദ്ധപെരുന്നാള്‍ പഴഞ്ഞി സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആചരിച്ചു. ശനിയാഴ്ച വൈകിട്ട് സന്ധ്യാനമസ്‌കാരം, ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശിര്‍വാദം എന്നിവയ്ക്ക് ശേഷം നേര്‍ച്ച വിളമ്പിലും നടന്നു. ശുശ്രൂഷകള്‍ക്ക് വികാരി ഫാദര്‍ ജോണ്‍ ഐസക്, സഹവികാരി ഫാദര്‍ ആന്റണി പൗലോസ് എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പള്ളി കൈസ്ഥാനി സന്തോഷ് സി ജയിംസ്, ഇടവക സെക്രട്ടറി സിന്റോ കെ ശീമോന്‍ എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!