25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur കിടങ്ങൂര്‍ ജ്ഞാനോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണവും ആദരവും സംഘടിപ്പിച്ചു

കിടങ്ങൂര്‍ ജ്ഞാനോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണവും ആദരവും സംഘടിപ്പിച്ചു

കിടങ്ങൂര്‍ ജ്ഞാനോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണവും എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനവും, അക്ഷരക്കൂട്ട് നൈറ്റ് ക്ലാസില്‍ സേവനം നല്‍കിയ അധ്യാപകര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് റജുല അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ ഉപദേശകന്‍ ഡോക്ടര്‍ വി സി ബിനോജ് മാസ്റ്റര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ മണി മുഖ്യാതിഥിയായി. അധ്യാപകര്‍ക്കുള്ള ആദരം പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ നിര്‍വഹിച്ചു. കടങ്ങോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടിപി ലോറന്‍സ്, ഡോക്ടര്‍ പി വി ആന്റണി മാസ്റ്റര്‍, ഗ്രന്ഥശാല രക്ഷാധികാരി കെ കെ ജയപ്രകാശ്, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!