31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Velur ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദരവും വ്യാപാര മിത്ര ക്യാമ്പയിനും നടത്തി

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദരവും വ്യാപാര മിത്ര ക്യാമ്പയിനും നടത്തി

56

വേലൂര്‍ യൂണിറ്റ് വ്യാപാരി വ്യവസായി സമിതി കണ്‍വെന്‍ഷനോടനുബന്ധിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരവും വ്യാപാര മിത്ര ക്യാമ്പയിനും നടത്തി. വേലൂര്‍ ഗ്രാമകം കള്‍ച്ചറല്‍ അക്കാദമി ഹാളില്‍ വേലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മരണാനന്തരം മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കാന്‍ സമ്മതപത്രം കൊടുത്ത പി ജി ശര്‍മയെയും ഭാര്യ ബിന്ദു ശര്‍മയേയും സമിതി ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് പിജി ശര്‍മ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ ജോയിന്‍ സെക്രട്ടറി ബിന്ദു സജി, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ സുകുമാരന്‍, വടക്കാഞ്ചേരി ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഇ കെ കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!