25.9 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Velur ബാലസംഘം പന്നിത്തടം മേഖല സമ്മേളനം മരത്തംകോട് സംഘടിപ്പിച്ചു

ബാലസംഘം പന്നിത്തടം മേഖല സമ്മേളനം മരത്തംകോട് സംഘടിപ്പിച്ചു

ബാലസംഘം പന്നിത്തടം മേഖല സമ്മേളനം മരത്തംകോട് എം.പി.എം യു.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. ബാലസംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം അനശ്വര രാജേഷ് ഉദ്ഘാടനം ചെയ്തു. എ.എസ് അനുശ്രീ അദ്ധ്യക്ഷത വഹിച്ചു. ഡോ: വി സി ബിനോജ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബാലസംഘം വടക്കാഞ്ചേരി ഏരിയാ കണ്‍വീനര്‍ എം എസ് സിദ്ധന്‍, ബാലസംഘം പന്നിത്തടം മേഖല കണ്‍വീനര്‍ അബ്ദുല്‍ റഹീം, പന്നിത്തടം മേഖല കോര്‍ഡിനേറ്റര്‍ വി ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാലസംഘം പന്നിത്തടം മേഖല ഭാരവാഹികളായി സെക്രട്ടറി സഞ്ജയ്‌ദേവ്, പ്രസിഡന്റ് കെ പി നിവേദിക, കണ്‍വീനര്‍ അബ്ദുല്‍ റഹീം, കോ: ഓഡിനേറ്ററായി വി ശങ്കരനാരായണന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!