അക്കിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ 9 ദിവസം രാമായണ പാരായണം നടക്കും

അക്കിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഇന്നു മുതല്‍ 9 ദിവസം രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ രാമായണ പാരായണം നടക്കും. പെരിങ്ങോട് മാത്തൂര്‍ മനയ്ക്കല്‍ കെ.പി.ശൈലജ അന്തര്‍ജനത്തിന്റെ നേതൃത്വത്തിലാണ് പാരായണം നടക്കുന്നത്. ജൂലൈ 21ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും ഉണ്ടായിരിക്കും. തന്ത്രി കരകന്നൂര്‍ വടക്കേടത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കും.

ADVERTISEMENT