28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ കുന്നംകുളം ഡിവിഷന്‍ വാര്‍ഷിക സമ്മേളനം

കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ കുന്നംകുളം ഡിവിഷന്‍ വാര്‍ഷിക സമ്മേളനം

കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ കുന്നംകുളം ഡിവിഷന്റെ 38 -ാം വാര്‍ഷിക സമ്മേളനം പുതുശ്ശേരി ഐ എം എ ഹാളില്‍ ചേര്‍ന്നു. ഡിവിഷന്‍ പ്രസിഡന്റ് അഹമ്മദുണ്ണി എം എ പതാക ഉയര്‍ത്തി സമ്മേളന നടപടികള്‍ ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം സെയ്ഫുദീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം എ അഹമ്മുദുണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം മുരളീധരന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ കെ രാംകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ നാരായണന്‍, കെ.ആര്‍ ദിവാകരന്‍, എ.ജെ പോള്‍, സി.വി ഫ്രാന്‍സിസ്, മാര്‍ട്ടിന്‍ ജെ മാളിയേക്കല്‍, എന്‍ എല്‍ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് കേന്ദ്ര കമ്മറ്റി അംഗം സി ശിവദാസന്‍ സ്വാഗതവും പി പി പ്രേമവത്സലന്‍ നന്ദിയും പറഞ്ഞു. പുതിയ ഡിവിഷന്‍ ഭാരവാഹികളായി പ്രസിഡന്റ് – എം എ അഹമ്മദുണ്ണി , സെക്രട്ടറി – സി വി ഫ്രാന്‍സിസ് , ട്രഷറര്‍ – മാര്‍ട്ടിന്‍ ജെ മാളിയേക്കല്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!