26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam കൂറ്റന്‍ തേക്കുമരത്തിന്റെ കൊമ്പ് മാവിലേക്കും വൈദ്യുത ലൈനിലേക്കും പൊട്ടിവീണു

കൂറ്റന്‍ തേക്കുമരത്തിന്റെ കൊമ്പ് മാവിലേക്കും വൈദ്യുത ലൈനിലേക്കും പൊട്ടിവീണു

211

ശക്തമായ കാറ്റിലും മഴയിലും ചീരംകുളം ക്ഷേത്രത്തിന് സമീപം കൂറ്റന്‍ തേക്കുമരത്തിന്റെ കൊമ്പ് സമീപത്തെ മാവിലേക്കും വൈദ്യുത ലൈനിലേക്കും പൊട്ടിവീണു. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. ചീരംകുളം ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തേക്കിന്‍ കൊമ്പാണ് പൊട്ടി സമീപത്തെ മാവിലേക്കും, തുടര്‍ന്ന് തേക്കുമരത്തിന്റെയും മാവിന്റെയും കൊമ്പ് വൈദ്യുത പോസ്റ്റിനു മുകളിലെ ലൈന്‍ കമ്പിയിലേക്കും വീണത്. ഒടിഞ്ഞുവീണ മരത്തിന്റെ കൊമ്പുകള്‍ ലൈന്‍ കമ്പിയില്‍ തങ്ങിനിന്നു. തുടര്‍ന്ന് കുന്നംകുളത്ത് നിന്ന് അഗ്‌നി രക്ഷാസേന സംഘവും കുന്നംകുളം നഗരസഭാ ജീവനക്കാരും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരക്കൊമ്പുകള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മുറിച്ചുമാറ്റി. മേഖലയില്‍ വൈദ്യുത ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ നടന്നുവരികയാണ്.

ADVERTISEMENT
error: Content is protected !!