തയ്യൂര്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

തയ്യൂര്‍ സ്വദേശിയായ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. പട്ടിയാത്ത് വീട്ടില്‍ വിജയന്റെ മകന്‍ ജിത്തു എന്ന് വിളിക്കുന്ന വിവേക് (29) ആണ് മരിച്ചത്. മസ്തിഷ്‌കാഘാതം ആണ് മരണകാരണമെന്ന് കരുതുന്നു. കുന്നംകുളം – തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വഴി പോകുന്ന എം.കെകെ ബസ്സിലെ ഡ്രൈവര്‍ ആണ് ജിത്തു. രാവിലെ ഗുരുവായൂരില്‍ നിന്ന് ബസ്സ് ഓടിച്ച് തൃശ്ശൂരില്‍ എത്തിയപ്പോള്‍ ശക്തമായ തലവേദന അനുഭവപ്പെടുകയും രക്തസമര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: ഷീജ

ADVERTISEMENT