പഴവൂര്‍ പാലത്തിനടിയില്‍ എരുമപ്പെട്ടി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

പഴവൂര്‍ പാലത്തിനടിയില്‍ എരുമപ്പെട്ടി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തേരി ഉമിക്കുന്ന് നഗറില്‍ തേരില്‍വീട്ടില്‍ ശിവദാസന്‍ (62) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് സംഭവം. ശിവദാസനെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരിച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ വാര്‍ഡ് മെമ്പര്‍ ഇയാളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ പഴവൂര്‍ പാലത്തിനടുത്തുണ്ടെന്ന് അറിയിച്ചു. ബന്ധുക്കളും നാട്ടുകാരും വന്ന് നോക്കിയപ്പോള്‍ സമീപമുള്ള പാലത്തിന്റെ കൈവരിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ നില്ക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ജീവനുണ്ടാകുമെന്ന് കരുതി ഇയാളെ പാലത്തിന് മുകളിലേക്ക് വലിച്ചു കയറ്റി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ചയാളുടെ സൈക്കിളും പാലത്തിനടുത്തുണ്ടായിരുന്നു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT