എരുമപ്പെട്ടി ശങ്കരന്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പൂര്‍ണ നവീകരണ കലശവും പുന:പ്രതിഷ്ഠ ചടങ്ങും ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ സമാദരണ സദസ്സ് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കോഴിക്കാട്ടില്‍ ശങ്കരന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. നെല്ലുവായ് ധന്വന്തരി ആയുര്‍വേദ ഭവന്‍ ഡയറക്ടര്‍ ഡോക്ടര്‍ ശ്രീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് മെമ്പര്‍ റീന വര്‍ഗീസ്, ചൊവ്വല്ലൂര്‍ ഉണ്ണികൃഷ്ണന്‍ വാരിയര്‍, വെളുത്താര്‍ ശിവശങ്കരന്‍, കക്കാട്ട് ഗോവിന്ദന്‍ക്കുട്ടി എന്നിവര്‍ സംസാരിച്ചു.പ്രശസ്ത കലാകാരന്‍മാരും വിശിഷ്ട വ്യക്തികളുമായ സദനം രാമന്‍കുട്ടി നായര്‍,നാട്യശ്രീ കണ്ണന്‍,കല്ലാറ്റ് മണികണ്ഠ കുറുപ്പ്, നെല്ലുവായ് ശശി, പരക്കാട് തങ്കപ്പന്‍ മാരാര്‍, വരവൂര്‍ ഉണ്ണിനായര്‍, മച്ചാട് ശശി, തിച്ചൂര്‍ ഉണ്ണികൃഷ്ണന്‍, കരിയന്നൂര്‍ പരമേശ്വരന്‍, പല്ലാവൂര്‍ രാഘവ പിഷാരടി, ഡോ.ശില്പ, പത്മാവതി നാരായണന്‍, കോനങ്ങത്ത് ഭാസ്‌കരന്‍ നായര്‍, അപ്പോഴത്ത് സരോജനിയമ്മ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.