25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

ആര്‍ത്താറ്റ് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

കുന്നംകുളം ആര്‍ത്താറ്റ് ഇറക്കത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ചിറ്റഞ്ഞൂര്‍ സ്വദേശി എഴുത്തുപുരക്കല്‍ വീട്ടില്‍ 53 വയസ്സുള്ള സുരേഷിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 7:30 യോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം 108 ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!