റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ സ്‌കൂട്ടറിടിച്ച് കാല്‍നട യാത്രക്കാരന് പരിക്ക്

എരുമപ്പെട്ടി നെല്ലുവായ് യൂണിയന്‍ ഓഫീസിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന് പരിക്കേറ്റു. നെല്ലുവായ് കള്ളിക്കാട്ടില്‍ ഭാസ്‌കര നിലയം വീട്ടില്‍ മോഹനകൃഷ്ണ മേനോന്‍ (72) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് അപകടം ഉണ്ടായത്. ഇയാളെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT