തലമുറ സംഗമം ഉദ്ഘാടനം നടത്തി

സംസ്‌കാര സമ്പന്നമായ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതില്‍ എം.എസ്.എഫ് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ ഹംസകുട്ടി പറഞ്ഞു. എം.എസ്.എഫ് പുന്നയൂര്‍ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ചു നടന്ന തലമുറ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എടക്കഴിയൂര്‍ സി.എച്ച് സൗധം കെ അലി സാഹിബ് നഗറില്‍ നടന്ന സംഗമത്തില്‍ മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി കെബി ബാദുഷ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം.വി ഷെക്കീര്‍, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞുമുഹമ്മദ്, വൈസ് പ്രസിഡന്റ് എം.സി മുസ്തഫ, മുസ്ലിം യൂത്ത് ജില്ല വൈസ് പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, പഞ്ചായത്ത് പ്രസിഡന്റ് കെ നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT