പണമിടപാട് സ്ഥാപനം നടത്തി നിക്ഷേപകരില്‍ നിന്ന് പണം തട്ടിയ കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍

പന്നിത്തടത്ത് ലക്ഷ്യം നിധി എന്ന പേരില്‍ പണമിടപാട് സ്ഥാപനം നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ സ്ഥാപന ഉടമയെ എരുമപ്പെട്ടി പോലിസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട് മൂളിപറമ്പ് താഴത്തേതില്‍ വീട്ടില്‍ ഉമ്മര്‍ അലി(36)യാണ് അറസ്റ്റിലായത്. നിക്ഷേപകരായ അഞ്ച് പേരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇവരില്‍ നിന്ന് മാത്രം അറുപത് ലക്ഷം രൂപയിലധികം തട്ടിയെടുത്തതായി പറയുന്നു. വഞ്ചനാകുറ്റത്തിനോടൊപ്പം ബഡ്‌സ് ആക്റ്റും കൂടി ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.

ADVERTISEMENT