ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സമ്മേളനം

തൃശൂര്‍ ജില്ലാ ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) വടക്കാഞ്ചേരി ഏരിയ സമ്മേളനം മങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് കോനിക്കര പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എസ്.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.എം.അഷറഫ്, സി.പി.എം. ഏരിയ സെക്രട്ടറി കെ.ഡി.ബാഹുലേയന്‍ മാസ്റ്റര്‍, പി.എസ്.പ്രസാദ്, കെ.എം.രാമചന്ദ്രന്‍, ഷീബ ചന്ദ്രന്‍, ഹൈമാവതി അരവിന്ദാക്ഷന്‍, സി.കെ.മണികണ്ഠന്‍, എസ്.ബസന്ത് ലാല്‍,ഷീല അലക്‌സ്, ഇ.സി.ബിജു, സി.ജെ.ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT