മൈത്രി ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

പെരുമ്പിലാവ് കോത്തോളിക്കുന്ന് മൈത്രി ചാരിറ്റബിള്‍ ട്രസ്റ്റ് നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ബാലാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൈത്രി നഗറില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ദ്ദനരായ ട്രസ്റ്റ് നല്‍കുന്ന 6 പേര്‍ക്കുള്ള കട്ടില്‍ വിതരണം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി നിര്‍വ്വഹിച്ചു.സമീപത്തെ അങ്കണവാടിക്കുള്ള ധനസഹായം പഞ്ചായത്ത് അംഗം എം.എന്‍.നിര്‍മ്മല വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ.രാജേന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങിന് ട്രസ്റ്റ് അംഗം പ്രസാദ്, സജി, ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT