വേലൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പന വീടിനു മുകളിലേക്ക് പൊട്ടിവീണ് വീട് ഭാഗികമായി തകര്‍ന്നു. കടവത്ത് പറമ്പില്‍ സുജാതയുടെ വീടിന് മുകളിലേക്കാണ് പന പൊട്ടിവീണത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ആളപായമില്ല. വാര്‍ഡ് മെമ്പര്‍ സ്വപ്ന രാമചന്ദ്രന്‍ വീട് സന്ദര്‍ശിച്ചു.