25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty എരുമപ്പെട്ടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

എരുമപ്പെട്ടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തലപ്പിള്ളി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഔദ്യോഗിക പക്ഷത്തിന്റെ പരാജയത്തെ തുടര്‍ന്ന് എരുമപ്പെട്ടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി പുതിയ തലത്തിലേക്ക്. പരാജയത്തിന് കാരണക്കാരായ യു.ഡി.എഫ്. കുന്നംകുളം നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഡി.സി.സിക്ക് പരാതി നല്‍കി.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അമ്പലപ്പാട്ട് മണികണ്ഠന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തീരുമാനിച്ചു. എരുമപ്പെട്ടിയില്‍ നടന്ന കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ്ണയില്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും എരുമപ്പെട്ടി പഞ്ചായത്ത് മെമ്പറുമായ എം.കെ.ജോസ്, കടവല്ലൂര്‍ ബ്ലോക്ക് സെക്രട്ടറിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എം.എം.സലീം, പഞ്ചായത്ത് അംഗങ്ങളായ സുധീഷ് പറമ്പില്‍, മേഗി അലോഷ്യസ്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷാജി ചിറ്റണ്ട എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചു.

ADVERTISEMENT
error: Content is protected !!