29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam ഫാമില്‍നിന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി

ഫാമില്‍നിന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി

പുന്നയൂര്‍ ആലാപാലത്ത് ഫാമില്‍നിന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. മരത്തംകോട് സ്വദേശി 23 വയസുള്ള രഹനാസിനെയാണ് പിടികൂടി പോലീസില്‍ എല്പിച്ചത്. രഹനാസിനൊപ്പം ഉണ്ടായിരുന്ന വ്യക്തി ഓടിരക്ഷപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. ഒരു മാസത്തിനിടെ നാല് പോത്തുകളാണ് മോഷണം പോയത്. സ്ഥിരമായി പോത്തുകള്‍ മോഷണം പോയതിനെത്തുടര്‍ന്ന് നാട്ടുകാരും ഫാം ഉടമയും രാത്രി കാവല്‍ ഇരുന്നിരുന്നു.

അര്‍ധരാത്രി ഒരു മണിയോടെയാണ് സംഘം എത്തിയത്. പാടശേഖരത്തോടുചേര്‍ന്ന് ഷെഡ്ഡില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ അഴിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ വരുന്നതു കണ്ട് ഇവര്‍ ഓടി. പിന്‍തുടര്‍ന്ന് തിരച്ചില്‍ നടത്തിയാണ് രഹനാസിനെ പിടികൂടിയത്. മൂന്ന് പോത്തുകളെ രാഹനാസും കൂട്ടരും ചേര്‍ന്ന് വിറ്റതായും പിടിക്കപ്പെട്ടപ്പോള്‍ ഒരെണ്ണത്തിനെ തിരിച്ചെത്തിച്ചതായും നാട്ടുകാര്‍ പറഞ്ഞു. കുരഞ്ഞിയൂര്‍ സ്വദേശി പണ്ടാരത്തില്‍ അബ്ദുള്‍ ഗഫൂറിന്റെ പരാതിയില്‍ വടക്കേക്കാട് പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!