24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur കേരളത്തിനാവശ്യമായ ഒരു പദ്ധതി പോലും പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നു; എം.ടി.രമേശ്

കേരളത്തിനാവശ്യമായ ഒരു പദ്ധതി പോലും പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നു; എം.ടി.രമേശ്

കേരളത്തിനാവശ്യമായ ഒരു പദ്ധതി പോലും പ്രഖ്യാപിക്കാന്‍ കഴിയാതെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിച്ച് പത്താം വാര്‍ഷികം ആഘോഷിക്കുന്നതെന്നും ഈ സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ക്ക് യാതൊരുവിധ ഉപകാരവുമില്ലെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ബി.ജെ.പി വേലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ.നിവേദിത, ജില്ലാ ജനറല്‍ സെക്രട്ടറി വിപിന്‍ കുടിയേടത്ത്, സെക്രട്ടറി നിത്യ സാഗര്‍, മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യൂര്‍, ഈ.ചന്ദ്രന്‍, സുമന്‍ തയ്യൂര്‍,രേഷ്മ സുധീഷ്, മുകുന്ദന്‍, യദു കൃഷ്ണന്‍, ടി.ജി.സുരേഷ്, സുജിഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!