26.3 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

എരുമപ്പെട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

384

എരുമപ്പെട്ടി കിഴക്കെ അങ്ങാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ മുണ്ടത്തിക്കോട് കൊട്ടിലിങ്ങല്‍ 20 വയസുള്ള അഭിനവ്, ചിറനെല്ലൂര്‍ കാവലക്കാട് 31 വയസുള്ള ക്രിസ്റ്റഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഭിനവിന് കാലിന് സാരമായ പരിക്കുണ്ട്. ഉച്ചതിരിഞ്ഞ് 3 മണിയോടെ എരുമപ്പെട്ടി വായനശാല റോഡിന് സമീപം വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുകയായിരുന്ന ക്രിസ്റ്റഫര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നില്‍ പോകുന്ന കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

ADVERTISEMENT
error: Content is protected !!