24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu ഗുഡ്‌സ് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

ഗുഡ്‌സ് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

കരിക്കാട് ഗുഡ്‌സ് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികനായ കോട്ടോല്‍ തായംകുളം വീട്ടില്‍ 19 വയസ്സുള്ള ഫാസിലിനാണ് പരിക്കേറ്റത്. അക്കിക്കാവ് -പഴഞ്ഞി റോഡില്‍ പൂങ്കാവനം കുരിശുപള്ളിക്ക് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം. പഴഞ്ഞി ഭാഗത്തേക്ക് പോയിരുന്ന ഗുഡ് ഓട്ടോ പെട്ടെന്ന് തിരിച്ചതിനെ തുടര്‍ന്ന് പുറകില്‍ വന്ന സ്‌കൂട്ടര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഫാസിലിന് ഓടിക്കൂടിയ നാട്ടുകാര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

 

ADVERTISEMENT
error: Content is protected !!