25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ തിരുഹൃദയ പാരിഷ് ഹാളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ തിരുഹൃദയ പാരിഷ് ഹാളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി

എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച തിരുഹൃദയ പാരിഷ് ഹാളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. വികാരി ഫാ. ജോഷി ആളൂര്‍, അസി.വികാരി ഫാ. ജീസ് അക്കരപറ്റ്യേക്കല്‍, ഇടവകാംഗം ഫാ.മനോജ് കിഴൂര്‍ മുട്ടിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. കൈക്കാരന്‍മാരായ എം.വി.ഷാന്റോ, എം.കെ. ജോണ്‍സണ്‍, ജെയ്‌സണ്‍ താണിക്കല്‍, ഷൈജു തൈക്കാടന്‍, നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ കെ.സി.ഡേവീസ്, സെക്രട്ടറി എം.ഡി.ജോജി, ട്രഷറര്‍ ബിജു ജോര്‍ജ്.പി, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!