27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam ലഹരിക്കെതിരെ സൈക്കിളില്‍ കേരള പര്യടനം നടത്തുന്ന റിട്ട. എസ്.ഐ. ഷാജഹാന് സ്വീകരണം നല്‍കി

ലഹരിക്കെതിരെ സൈക്കിളില്‍ കേരള പര്യടനം നടത്തുന്ന റിട്ട. എസ്.ഐ. ഷാജഹാന് സ്വീകരണം നല്‍കി

ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്തുനിന്ന് സൈക്കിളില്‍ കേരള പര്യടനം നടത്തുന്ന റിട്ടയേര്‍ഡ് എസ്.ഐ. ഷാജഹാന് കുന്നംകുളത്ത് സ്വീകരണം നല്‍കി. കുന്നംകുളത്തെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കേരള അക്കാദമി ഫോര്‍ പ്രി റിക്രൂട്ട്‌മെന്റ് ട്രെയിനിംങ് കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് സെന്റര്‍ ഡയറക്ടര്‍ പ്രദീപ്, പി.ആര്‍.ഒ. റിട്ട. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അശോക് കുമാര്‍, എസ്.ഐ. ഷാജഹാന്‍, കോര്‍ഡിനേറ്റര്‍ പ്രജീഷ് കൃഷ്ണ, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെന്റര്‍ ഹെഡ് ഹരീഷ് എന്നിവര്‍ സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 60 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!