24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam കാറും, സ്‌കൂട്ടറും ഇടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

കാറും, സ്‌കൂട്ടറും ഇടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

മന്ദലാംകുന്ന് വെട്ടിപ്പുഴയില്‍ കാറും, സ്‌കൂട്ടറും ഇടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. മന്നലാംകുന്ന് ഭാഗത്തു നിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ തമ്പുരാന്‍പടി കണ്ടു ബസാര്‍ റോഡ് വെട്ടിപ്പുഴ സെന്ററില്‍ വെച്ച് ഇടിക്കുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടരയോട് കൂടിയാണ് അപകടം. ഗുരുവായൂരില്‍ വന്ന് കോഴിക്കോട്ടേക്ക് തിരിച്ചു പോവുകയായിരുന്ന കുടുംബം സഞ്ചരിക്കുന്ന കാറാണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍ കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകരുകയും കാറിന് ഭാഗികമായി തകരാര്‍ സംഭവിക്കുകയും ചെയ്തു. നിസ്സാര പരിക്കേറ്റവരെ സ്‌കൂട്ടര്‍ യാത്രികരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!