27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu ഓട്ടോറിക്ഷയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

ഓട്ടോറിക്ഷയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

65

കോലിക്കരയില്‍ ഓട്ടോറിക്ഷയിടിച്ച് വഴിയാത്രക്കാരനും, ഇടിച്ച ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കോലിക്കര മാമ്പയില്‍ 67 വയസുള്ള മുഹമ്മദുണ്ണിയ വിദഗ്ദ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോ മറിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ കൊരട്ടിക്കര മഠയില്‍ രാധാക്യഷ്ണനും ഭാര്യ പ്രിയക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. റോഡ് മുറിച്ചു കിടക്കുന്നതിനിടയില്‍ മുഹമ്മദുണ്ണിയെ ഓട്ടോ ഇടിക്കുകയും ശേഷം മറിയുകയായിരുന്നു.

ADVERTISEMENT
error: Content is protected !!